വാഷിങ്ടണ്‍: ഹാര്‍വാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം.നിലവിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ മറ്റു സർവകലാശാലകളിലേക്ക് മാറണമെന്നാണ് നിർദേശം.അല്ലാത്തപക്ഷം വിദ്യാർഥികളുടെ വിസ റദ്ദ് ചെയ്യുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. നടപടി ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു.
ഹാര്‍വാഡ് സർവകലാശാലയിലെ മൊത്തം വിദ്യാർഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.ഹാർവാഡിലെ 6800 വിദേശ വിദ്യാർഥികളെ ഈ നടപടി ബാധിച്ചേക്കും. സ്റ്റുഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയ്ക്കണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ കുറിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യണം, ഡിഇഐ പരിപാടികൾ റദ്ദാക്കണം തുടങ്ങിയവയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ



