Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൃശൂരിൽ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേൽക്കൂര തകർന്ന് വീണു

തൃശൂരിൽ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേൽക്കൂര തകർന്ന് വീണു

തൃശൂർ: തൃശൂരിൽ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേൽക്കൂര തകർന്ന് വീണു. തിരക്കേറിയ റോഡിലേക്കാണ് മേൽക്കുര വീണത്. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി റോഡിൽ വീണ മേൽക്കൂര നീക്കാനുള്ള ശ്രമം ആരംഭിച്ചു. കോൺക്രീറ്റ് കട്ടകൾ ഉൾപ്പെടെയാണ് താഴേക്ക് വീണത്. മേൽക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് ജനം മുന്നറിയിപ്പ് നൽകിയിട്ടും കോർപ്പറേഷൻ ഇടപെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കൂരിയാട് അപകടമേഖല സന്ദർശിക്കുന്നത് ഒഴിവാക്കണം; ഡിസാസ്റ്ററിനെ ടൂറിസമായി കാണരുത്: മലപ്പുറം ജില്ലാ കളക്ടർ
അഞ്ചുനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. നിരവധി വാഹനങ്ങളാണ് ദിവസേന ഈ വഴി കടന്നുപോകുന്നത്. മുനിസിപ്പൽ ഓഫീസിന് മുന്നിലൂടെ ശക്തൻ സ്റ്റാൻഡിലേക്ക് കാൽനടയായി ഈ വഴിയിലൂടെ സഞ്ചരിക്കുന്നവരും നിരവധിയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments