Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമെയ് മാസം സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത് പതിനായിരത്തോളം പേർ.

മെയ് മാസം സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത് പതിനായിരത്തോളം പേർ.

ഈ വർഷം 24,424 പേർ ആകെ വിരമിക്കുന്നതിൽ പകുതിയോളം പേരാണ് ഈ മാസം മാത്രം റിട്ടയർ ചെയ്യുന്നത്. തസ്‌തികയനുസരിച്ച് 15 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും നൽകേണ്ടി വരിക.

ഇവർക്ക് ആനുകൂല്യം നൽകാൻ ഈ മാസവും അടുത്ത മാസവുമായി വേണ്ടിവരുന്നത് 3000 കോടിയോളം രൂപയാണ്. ഇതിനായി 27നു പൊതുവിപണിയിൽ കടപ്പത്രമിറക്കി 2000 കോടി രൂപ സർക്കാർ കടമെടുക്കും

ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്‌, സ്‌റ്റേറ്റ്‌ ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണു പെൻഷൻ ആനുകൂല്യങ്ങൾ. ഇവ പതിവു പോലെ വിതരണം ചെയ്യുമെന്നു ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments