തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്. എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണം. ഇതുസംബന്ധിച്ച് ഏകോപനത്തിനായി ജില്ല മെഡിക്കൽ ഓഫിസർമാരുടെയും ജില്ല സർവൈലൻസ് ഓഫിസർമാരുടെയും യോഗം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നു. 273 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂർ 26 എന്നിങ്ങനെയാണ് കേസുകൾ.
വീണ്ടും കോവിഡ് ഭീതി: ജാഗ്രതയോടെ കേരളം
RELATED ARTICLES



