വടകര: കോഴിക്കോട് വില്യാപ്പള്ളിയിൽ ഓടികൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങുവീണ് യാത്രകാരന് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൊറ്റിയാമ്പള്ളി ക്ഷേത്രത്തിന് സമീപം കുന്നുമ്മായീന്റെവിടെ മീത്തൽ പവിത്രൻ(64) ആണ് മരിച്ചത്.
വീട്ടിൽ നിന്നും വില്ല്യാപ്പള്ളി ടൗണിലേക്ക് പോകുന്ന വഴിയാണ് പവിത്രൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണത്. ഉടൻ നാട്ടുകാരെത്തി മരംമുറിച്ച് മാറ്റി പവിത്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
‘നിലമ്പൂർ ആര്യാടൻ മുഹമ്മദിന്റെയും വി വി പ്രകാശിന്റെയും മണ്ണ്, സ്ഥാനാർഥിയെ ഹൈക്കമാൻഡ് തീരുമാനിക്കും’
അതേ സമയം, കേരളത്തിൽ കാലവർഷം ശക്തമായതിന് പിന്നാലെ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് രംഗത്തെത്തി. മലബാറിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വ്യാപകമായ മഴ തുടരുകയാണ്.
ഓടികൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങുവീണ് യാത്രകാരന് ദാരുണാന്ത്യം
RELATED ARTICLES



