ബെംഗളൂരു: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ മഠാധിപതി അറസ്റ്റിൽ. ബെലഗാവിയിലെ റായ്ബാഗ് താലൂക്കിലെ രാമമന്ദിർ മഠത്തിന്റെ തലവനായ ഹതയോഗി ലോകേശ്വർ സ്വാമി അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ പോക്‌സോ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, പെൺകുട്ടിയെ ആദ്യമായി മഠത്തിലേക്ക് കൊണ്ടുപോയത് മാതാപിതാക്കളാണ്. അസുഖം ഭേദപ്പെടുത്തുമെന്നും ആത്മീയമാർഗങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ബന്ധുക്കൾ പറഞ്ഞതനുസരിച്ചാണ് പെൺകുട്ടിയും കുടുംബവും മഠത്തിലെത്തിയത്. പിന്നീട് മെയ് 13ന് ബന്ധുവിന്റെ വീട്ടിൽ നിന്നും മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മഠാധിപതി അറസ്റ്റിൽ
RELATED ARTICLES



