ഫിലാഡെൽഫിയ: അമേരിക്കയിലെ ഫിലാഡെൽഫിയയിലെ ഫെയർമൗണ്ട് പാർക്കിൽ കൂട്ട വെടിവെപ്പ്. ഇന്നലെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റവരിൽ രണ്ട് പേരെങ്കിലും പ്രായപൂർത്തിയാകാത്താവരായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പ്രായം തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
രാത്രി 10.30നാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്നത് വ്യക്തമല്ല. നിലവിൽ ഫിലാഡൽഫിയ പൊലീസ് സംഭവ സ്ഥലം പരിശോധിക്കുകയാണ്.
‘ബംഗ്ലാദേശിൽ നിന്നും മ്യാന്മറിൽ നിന്നുമുള്ള ‘വിദേശ ഭാര്യ’മാർ വേണ്ട’; വിവാഹപ്രായമായവർക്ക് മുന്നറിയിപ്പുമായി ചൈന
പാർക്കിൽ തിരക്കുണ്ടായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. വെടിവെപ്പ് നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ഏകദേശം 200 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗത്ത് കരോലീന തീരത്ത് ഞായറാഴ്ച നടന്ന പാർട്ടിക്കിടയിലും വെടിവെപ്പുണ്ടായിരുന്നു. വെടിവെപ്പിൽ 10 പേർക്കാണ് അന്ന് പരിക്കേറ്റത്.
ഫിലാഡെൽഫിയയിലെ ഫെയർമൗണ്ട് പാർക്കിൽ കൂട്ട വെടിവയ്പ്പ്, രണ്ട് പേർ കൊല്ലപ്പെട്ടു
RELATED ARTICLES



