Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗാസ പ്രതിസന്ധി അവസാനിപ്പിക്കണം, ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്‌കിയൻ മസ്‌കറ്റിലെത്തി

ഗാസ പ്രതിസന്ധി അവസാനിപ്പിക്കണം, ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്‌കിയൻ മസ്‌കറ്റിലെത്തി

മസ്‌കറ്റ്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്‌കിയൻ മസ്‌കറ്റിലെത്തി. മസ്‌കറ്റിലെ അൽ അലാം കൊട്ടാരത്തിൽ വെച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗാസ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ഒമാൻ സുൽത്താനും ഇറാൻ പ്രസിഡന്റും ആവശ്യപ്പെട്ടു. ഒമാനും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഇരു രാജ്യങ്ങളിലെ ജങ്ങൾക്കിടയിലെ സൗഹൃദങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇരു രാജ്യങ്ങളുടെ നേതാക്കന്മാർ സംയുക്തമായി നടത്തിയ പ്രസ്താവനയിൽ സ്വകാര്യ മേഖലയുടെ നിർണായക പങ്ക്, യുഎസുമായുള്ള സംഭാഷണം, ഗാസയിൽ അടിയന്തര ഇടപെടൽ എന്നിവ എടുത്തുപറഞ്ഞു.സമാധാനം, പ്രാദേശിക സ്ഥിരത, മാനുഷിക മൂല്യങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത സുൽത്താൻ ഹൈതം ബിൻ താരിക്കും ഇറാൻ പ്രസിഡന്റും ആവർത്തിച്ചു പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലും സ്വകാര്യ മേഖല ഏറ്റെടുക്കുന്ന ഫലപ്രദവുമായ പങ്ക് സുൽത്താൻ ഹൈതം ബിൻ താരിക്കും ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്‌കിയാനും സ്ഥിരീകരിച്ചു. ഈ പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള നക്ഷേപങ്ങളും വ്യാപാര വിനിമയവും വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെയും ഏകോപനത്തിന്റെ നിലവാരത്തിലും അവർ സംതൃപ്തി പ്രകടിപ്പിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments