മലപ്പുറം: അൻവറിനെ യുഡിഎഫിൽ സഹകരിപ്പിക്കുന്നതിൽ തീരുമാനമായില്ല. അൻവറുമായി ചർച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കെ.സി വേണുഗോപാൽ പി വി അൻവറുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് വ്യക്തമാക്കി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ കാണാനായി പി.വി അൻവർ കോഴിക്കോട് എത്തിയിരുന്നു. അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ഇടപെടാനില്ലെന്നാണ് കെ സി വേണുഗോപാലിന്റെ നിലപാട്.
കേരളത്തിൽ കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും അവർ വിഷയം ചർച്ചചെയ്യുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കൂടിക്കാഴ്ച മാധ്യമസൃഷ്ടിയെന്നും അൻവറിനെ താൻ കാണുമെന്ന് ആരാണ് പറഞ്ഞതെന്നും വേണുഗോപാൽ ആരോപിച്ചു.
അൻവറിനെ ഒറ്റപ്പെടുത്തണമെന്ന നിലപാട് യുഡിഎഫിനില്ലെന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായതെവിടെയെന്ന് പരിശോധിച്ച് സംസാരിച്ച് തീർക്കുമെന്നുമായിരുന്നു ** കെ.സി വേണുഗോപാൽ നേരത്തെ പറഞ്ഞത്.



