Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചൈനയോട് പ്രതികാര നടപടി തുടർന്ന് യുഎസ്

ചൈനയോട് പ്രതികാര നടപടി തുടർന്ന് യുഎസ്

വാഷിംഗ്ടൺ: ചൈനീസ് ഗ്രൂപ്പുകൾക്ക് സെമിണ്ടക്ടറുകൾ ഡിസൈൻ ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നൽകുന്ന യുഎസ് സ്ഥാപനങ്ങൾ അവരുടെ സേവനങ്ങൾ നൽകുന്നത് നിർത്താൻ ഉത്തരവിട്ട് ഡോണാൾഡ് ട്രംപ് ഭരണകൂടം. ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

കാഡൻസ്, സിനോപ്സിസ്, സീമെൻസ് ഇഡിഎ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ ഗ്രൂപ്പുകളോട് ചൈനക്ക് നൽകുന്ന സേവനം നിർത്താൻ വാണിജ്യ വകുപ്പ് പറഞ്ഞതായാണ് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് കമ്പനികൾക്ക് ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും പറയുന്നു. 

ഇതിനിടെ, ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ചൈനയ്‌ക്കെതിരെ പ്രഖ്യാപിച്ച താരിഫ് നയങ്ങള്‍ ചൈനയുടെ സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് തൊഴില്‍ മേഖലയെ, കാര്യമായി ബാധിച്ചുവെന്ന വാദങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ട്രംപ് തന്റെ താരിഫുകള്‍ കാരണം ചൈനയില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ടിരുന്നു. ഈ കണക്കുകള്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ സംവാദത്തിന് വഴിയൊരുക്കിയെങ്കിലും, കയറ്റുമതിയെ അമിതമായി ആശ്രയിക്കുന്ന ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് തൊഴില്‍ മേഖലയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഈ വാദങ്ങള്‍ അടിവരയിട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments