Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപ്രവാസി വ്യവസായി കെ.പി.വിജയനെ "സേവനശ്രീ" പുരസ്‌കാരം നൽകി ആദരിച്ചു

പ്രവാസി വ്യവസായി കെ.പി.വിജയനെ “സേവനശ്രീ” പുരസ്‌കാരം നൽകി ആദരിച്ചു

ജീമോൻ റാന്നി

ഹൂസ്റ്റൺ : മെയ് 24 ശനിയാഴ്ച ഹൂസ്റ്റണിൽ നടന്ന ഇൻഡോ അമേരിക്കൻ ഫെസ്റ്റിൽ വച്ച്‌ കേരളത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ മേഖലയിലെ സജീവ സാന്നിദ്ധ്യവുമായ കെ.പി വിജയനെ “സേവനശ്രീ” പുരസ്‌കാരം നൽകി ആദരിച്ചു.

മുൻ പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല എംഎൽഎ യിൽ നിന്നാണ് അദ്ദേഹം പൊന്നാടയും മെമെന്റോയും ഏറ്റുവാങ്ങിയത് ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ ആഭിമുഖ്യത്തിൽ നടന്ന പുരസ്‌കാര ദാന ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ ഗ്രൂപ്പ് ചെയർമാൻ ജെയിംസ് കൂടൽ, ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു തുടങ്ങി സാമൂഹ്യ സാംസ്കാരിയ്ക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

കേരളത്തിൽ കെപിവി ചാരിറ്റബിൾ ട്രസ്റ്റിൽ കൂടി നൂറു കണക്കിന് കുടുംബങ്ങൾക്കു ആശ്രയമായി മാറിയ പ്രമുഖ ബിസിനസ് സംരംഭകനും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാർട്ണറുമായ കെ.പി വിജയന് സേവനശ്രീ പുരസ്കാരം നൽകി ആദരിക്കും. കേരളത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററുകളിലൊന്ന്യ തിരുവല്ല വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്റര് ഉടമകൂടിയാണ് വിജയൻ.

പ്രവാസി വ്യവസായിയായ കെ.പി വിജയൻ തിരക്കുകൾക്കിടയിലും കെ.പി.വി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി പാർട്ട്നർ, വിജയ ഇൻ്റെർനാഷനൽ കൺവെൻഷൻ സെന്റർ ഡയറക്റ്റർ, കാർത്തിക റസിഡൻസി എറണാകുളം ഡയറക്റ്റർ, എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്റ്റർ, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ, തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഉപദേശകസമിതി രക്ഷാധികാരി തുടങ്ങി വിവിധ രംഗങ്ങളിലും കർമ്മനിരതനാണ്.

തിരുവല്ലയിലെ കാർഷികഗ്രാമമായ വെൺപാലയിലെ കളത്തിപ്പറമ്പിൽ വീട്ടിൽ കെ.പി വിജയൻ, സ്വന്തം വരുമാനത്തിന്റെ നല്ലൊരുപങ്കും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും തുണയേകാനുമാണ് ചെലവിടുന്നത്. വിദേശത്തെ ബിസിനസുകൾക്കൊപ്പം മൂന്ന് പതിറ്റാണ്ടിലേറെയായി നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും തുടരുന്നു. നാടിന്റെ ഉന്നതിക്കും ഉത്ഥാനത്തിനുമായി കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു. നിർധനർക്ക് നിർലോഭം സഹായങ്ങൾ നൽകുന്ന ചാരിറ്റബിൾ ട്രസ്റ്റ് തിരുവല്ലയിലും സമീപസ്ഥലങ്ങളിലും കാരുണ്യം ചൊരിയുകയാണ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്നതും രോഗദുരിതങ്ങൾ ബാധിച്ചതുമായ അഞ്ഞുറോളം നിർധന കുടുംബാംഗങ്ങൾക്ക് പ്രതിമാസം പെൻഷൻ നൽകുന്നതാണ് ട്രസ്റ്റിന്റെ പ്രധാന പദ്ധതി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments