ലഖ്നൌ: കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രധാനിയായ ഷാർപ് ഷൂട്ടര്‍ നവീന്‍ കുമാര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബോളിവുഡ് താരം സൽമാൻ ഖാൻ വധശ്രമകേസിൽ അടക്കം അന്വേഷണം നേരിടുന്ന കേസിലെ പ്രതിയാണ് ഇയാൾ.കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട നവീന്‍ കുമാർ. ഉത്തർ പ്രദേശ് ഹാപൂരിലെ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിസരത്ത് യു.പി സ്‌പെഷൽ ടാസ്ക് ഫോഴ്സും ഡൽഹി പൊലീസ് സ്‌പെഷൽ സെല്ലും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്.
കഴിഞ്ഞ ദിവസം രാത്രി നടന്ന ഏറ്റുമുട്ടലിൽ നവീന്‍ കുമാറിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഷാർപ് ഷൂട്ടര്‍ നവീന്‍ കുമാര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
RELATED ARTICLES



