Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിൽ കനത്ത മഴ,വ്യാപക നാശനഷ്ടം. രണ്ടിടത്തായി രണ്ട് പേർ മരിച്ചു

കേരളത്തിൽ കനത്ത മഴ,വ്യാപക നാശനഷ്ടം. രണ്ടിടത്തായി രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. രണ്ടിടത്തായി രണ്ട് പേർ മരിച്ചു. ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. പലയിടത്തായി നിരവധി പേർക്ക് പരിക്കേറ്റു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ പൊട്ടി വീണും കെട്ടിടങ്ങൾക്കും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ജില്ലകളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അപകട സാധ്യതാ മേഖലയിൽ താമസിക്കുന്നവർ മാറിത്താമസിക്കുകയോ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയോ ചെയ്യണം.
ഇടുക്കി കുമളിയിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ലോറിക്കുള്ളിലുണ്ടായിരുന്നയാൾ മരിച്ചു. കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക (75) യാണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ ത തെരച്ചിലിനൊടുവിൽ ഒരു കിലോമീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments