Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസഹായങ്ങള്‍ തടഞ്ഞ് ഇസ്രായേല്‍ : ഗാസ, ഭൂമിയിലെ ഏറ്റവും പട്ടിണിയുള്ള ഇടമെന്ന് ഐക്യരാഷ്ട്രസഭ

സഹായങ്ങള്‍ തടഞ്ഞ് ഇസ്രായേല്‍ : ഗാസ, ഭൂമിയിലെ ഏറ്റവും പട്ടിണിയുള്ള ഇടമെന്ന് ഐക്യരാഷ്ട്രസഭ

ബെര്‍ലിന്‍: ഗാസയുടെ സ്ഥിതി കൂടുതല്‍ വഷളാകുന്നതായി റിപ്പോര്‍ട്ട്. ഗാസയിലേക്ക് വളരെ ചെറിയ മാനുഷിക സഹായം ഒഴികെ മറ്റെല്ലാവരെയും ഇസ്രായേല്‍ തടയുകയാണെന്ന് ഐക്യരാഷ്ട്രസഭ. ഭൂമിയിലെ ഏറ്റവും വിശക്കുന്ന സ്ഥലം’ എന്നാണ് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന വിഭാഗം (OCHA) ‘വക്താവ് വിശേഷിപ്പിച്ചത്. പാകം ചെയ്ത് കഴിക്കേണ്ട വസ്തുക്കളാണ് ഗാസയിലേക്ക് എത്തുന്നതെന്നും റെഡി-ടു-ഈറ്റ് ഭക്ഷണമൊന്നും എത്തുന്നില്ലെന്നും വക്താവ് ജെന്‍സ് ലാര്‍ക്ക് പറഞ്ഞു.

900 സഹായ ട്രക്കുകളില്‍ 600 എണ്ണത്തിന് മാത്രമേ ഗാസയുമായുള്ള ഇസ്രായേലിന്റെ അതിര്‍ത്തിയിലേക്ക് എത്താന്‍ അനുമതിയുള്ളൂവെന്നും അവിടെ സുരക്ഷാ കാരണങ്ങളും മറ്റും പറഞ്ഞ് ഉദ്യോഗസ്ഥര്‍ തടയുന്നതിനാല്‍ ഗാസ മേഖലയിലേക്ക് സുരക്ഷിതമായി സഹായം എത്തിക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണം തയ്യാറാക്കാനുള്ള മാവ് മാത്രമാണ് ഗാസയിലേക്ക് തങ്ങള്‍ക്ക് എത്തിക്കാനായതെന്നും അത് പാകം ചെയ്യാതെ എങ്ങനെ കഴിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഗാസയിലെ ജനസംഖ്യയുടെ 100% പേരും ക്ഷാമത്തിന്റെ ഭീഷണിയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ധനത്തിന്റെയോ മെഡിക്കല്‍ ഉപകരണങ്ങളുടെയോ അഭാവം മൂലം മേഖലയിലെ തങ്ങളുടെ മെഡിക്കല്‍ കേന്ദ്രങ്ങളില്‍ പകുതിയും പ്രവര്‍ത്തനരഹിതമായെന്ന്
ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് വക്താവ് ടോമാസോ ഡെല്ല ലോംഗ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments