തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 4 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകലിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം ശക്തമായി തുടരുകയാണെങ്കിൽ കേരളത്തിലെ സ്കൂൾ തുറക്കൽ നീട്ടുമോ എന്നതാണ് അറിയാനുള്ളത്. ജൂൺ രണ്ടിന് തന്നെ സ്കൂൾ തുറക്കും എന്നതാണ് നിലവിലുള്ള തീരുമാനം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുള്ളത്. എന്നാൽ ഞായറാഴ്ചത്തെയടക്കം കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇക്കാര്യത്തിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ യെല്ലോ അലർട്ടാണ് ഉള്ളതെങ്കിൽ സ്കൂൾ തുറക്കൽ നീട്ടാൻ സാധ്യ
ജൂൺ 4 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്
RELATED ARTICLES



