ഹൂസ്റ്റൺ:ഗാന്ധിജിയുടെ കൂടെ നടന്ന രാഘവ്‌ജി എന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് വിവർത്തനം Raghavji who walked with Gandhiji’ യുടെ പ്രകാശന കർമ്മം മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ഹൂസ്റ്റൺ ജി എസ് എച്ച് സെൻ്ററിൽ ഹൂസ്റ്റൺ ഫെസ്റിനോടനുബന്ധിച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ ആദ്യ കോപ്പി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാനു നൽകി.

ചടങ്ങിൽ ജെയിംസ് കൂടൽ, തോമസ് മൊട്ടക്കൽ, സുകേഷ് എന്നിവർ സംബന്ധിച്ചു. രാഘവ് ജിയുടെ മരുമകൻ എൻ പി രാമചന്ദ്രൻ നൽകിയ ആശയം ആസ്പദമാക്കി എൻ കെ വിജയകുമാർ രചിച്ച് പുസ്തകത്തിൻ്റെ ഇംഗ്ലീഷ് വിവർത്തനം നടത്തിയത് ടി കെ അച്യുതനാണ്. സ്വാതന്ത്ര്യ സേനാനി രഘവ്‌ജിയുടെ സേവനങ്ങൾ വരും തലമുറക്ക് ഒരു ചരിത്ര പുസ്തകം ആകട്ടെ എന്ന് രമേശ് ചെന്നിത്തല ആശംസിച്ചു.




