പത്തനംതിട്ട:
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമൺ മേലെകുറ്റി വീട്ടിൽ ജോബി തോമസ് (25) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ വച്ച് 2025 ഏപ്രിൽ 6 മുതൽ 10 വരെയുള്ള ദിവസങ്ങളിലാണ് ബലാൽക്കാരമായി ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് കോന്നി എൻട്രി ഹോമിൽ കഴിയുന്ന പെൺകുട്ടി പോലീസിന് മൊഴിനൽകി. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ കെ ആർ ഷെമി മോളാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പെരുനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
പോലീസ് ഇൻസ്‌പെക്ടർ ജി വിഷ്ണു വാണ് കേസ് അന്വേഷിക്കുന്നത്.
യുവാവ് കുട്ടിയുമായി കറങ്ങിനടക്കുന്നതുകണ്ട് സംശയം തോന്നിയ അയൽവാസികൾ വാർഡ് മെമ്പറെ വിവരം അറിയിക്കുകയും, വാർഡ് മെമ്പർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തി, കൗൺസിലറോട് കുട്ടി വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് കോന്നി എൻട്രി ഫോമിലേക്ക് കുട്ടിയെ മാറ്റി. വിവരം ലഭിച്ചതിനെതുടർന്ന് പോലീസ് അവിടെയെത്തി 30 ന് വിശദമായ മൊഴി രേഖപ്പെടുത്തി. പെരുനാട് പോലീസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടനടി വീടിനു സമീപത്തുനിന്നും പിടികൂടി. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു, കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
RELATED ARTICLES



