Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news‘മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസ്സിൽ കള്ളവും ഉണ്ട്; നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടം’; പിവി അൻവർ

‘മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസ്സിൽ കള്ളവും ഉണ്ട്; നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടം’; പിവി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അൻവർ. മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസ്സിൽ കള്ളവും ഉണ്ട്.അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണെന്ന് പിവി അൻവർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം. നിലമ്പൂരിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണത്തോടായിരുന്നു അൻവറിന്റെ പ്രതികരണം.

ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ “യൂസ് ആൻഡ് ത്രോ”രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചനയെന്ന് അൻ‍വർ ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്ന് അൻവർ വ്യക്തമാക്കി. നിലമ്പൂരിലെ എൽഡിഎഫ് കൺവെൻഷനിലായിരുന്നു മുഖ്യമന്ത്രി അൻവറിനെതിരെ വിമർശനം ഉന്നയിച്ചത്. പി വി അൻവറിനെ കടന്നാക്രമിച്ചും വികസനനേട്ടങ്ങൾ നിരത്തിയുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ എൽഡിഎഫ് കൺവെൻഷനിലെ പ്രസം​ഗം.

അതേസമയം പി വി അൻവർ കൂടി അങ്കത്തട്ടിൽ എത്തിയതോടെ ചതുഷ്കോണ പോരിനൊരുങ്ങിയിരിക്കുകയാണ് നിലമ്പൂർ. ഒരാഴ്ചയോളം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പിവി അൻവർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പി വി അൻവർ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് ആരോപിച്ച അൻവർ, സതീശന് ഹിറ്റ്ലറിസം എന്നും അൻവർ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments