Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകർണാടകയിൽ കോവിഡ് കേസുകളുടെ എണ്ണം 300 കടന്നു

കർണാടകയിൽ കോവിഡ് കേസുകളുടെ എണ്ണം 300 കടന്നു

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഔദ്യോഗ്കമായി വ്യക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 311 ആയി ഉയര്‍ന്നെന്നാണ് കണക്ക്. സംസ്ഥാനത്താകെ 504 പേരെയാണ് പരിശോധനയ്ക്ക്  വിധേയമാക്കിയത് എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ആകെ രോഗികളില്‍ 297 പേര്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. 14 പേരാണ് ആശുപത്രികളില്‍. ഇതില്‍  3 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലുമാണ്. പനി, ചുമ, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ്, തലവേദന, ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments