Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യ - യു.എസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കണം : നീതി ആയോ​ഗ്

ഇന്ത്യ – യു.എസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കണം : നീതി ആയോ​ഗ്

ന്യൂഡൽഹി: യുഎസ് ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ പരസ്പര തീരുവയുടെ അടിസ്ഥാനത്തിൽ രാജ്യം രണ്ട് പ്രധാനപ്പെട്ട തീരുമാനങ്ങൾ സ്വീകരിക്കണമെന്ന നിർദേശവുമായി നീതി ആയോ​ഗ്. ഇന്ത്യ-യുഎസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്ര പ്രധാനമല്ലാത്ത കാർഷിക ഉൽപ്പന്നങ്ങളുടെമേലുള്ള ഉയർന്ന തീരുവ കുറയ്ക്കണമെന്നും ആഭ്യന്തര വിതരണത്തിൽ കുറവുകളുള്ളയ്ക്ക് ഇളവുകൾ നൽകണമെന്നും നീതി ആയോ​ഗ് ആവശ്യപ്പെട്ടു.


‘യു.എസിന്റെ പുതിയ വ്യാപാര നയത്തിന് അനുസരിച്ച് ഇന്ത്യ-യുഎസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കുക’ എന്ന നീതി ആയോ​ഗിന്റെ പ്രവർത്തനരേഖയിലാണ് നിർദേശം.ഉത്പാദകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ വിലസ്ഥിരത ഉറപ്പാക്കാൻ ഇന്ത്യയുടെ കാർഷിക മേഖലയിൽ നടപടികൾ ആവശ്യമാണ്. ഹ്രസ്വകാലത്തേക്ക്, അത്ര പ്രധാനമല്ലാത്ത ഇറക്കുമതികൾക്കുമേലുള്ള ഉയർന്ന തീരുവ തിരഞ്ഞെടുത്ത് കുറയ്ക്കുന്നത് ഇന്ത്യ പരിഗണിക്കണം. ഭക്ഷ്യ എണ്ണകൾ പോലുള്ള ആഭ്യന്തര വിതരണത്തിൽ കുറവുകളുള്ളവയുടെ കാര്യത്തിൽ ഇന്ത്യക്ക് തന്ത്രപരമായി ഇളവുകൾ നൽകാനും കഴിയും. രേഖയിൽ നിർദേശിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments