Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaരാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, മോക്ക് ഡ്രില്ലുകൾ നടത്താൻ നിർദ്ദേശം

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, മോക്ക് ഡ്രില്ലുകൾ നടത്താൻ നിർദ്ദേശം

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.അതേസമയം ആശുപത്രികളിൽ ഓക്സിജൻ, ബെഡ്ഡുകൾ, വെൻ്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തീവ്രത കുറഞ്ഞ വകഭേതമായതിനാൽ ആശങ്കവേണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.അതേസമയം രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 24 മണിക്കൂറിനിടെരാജ്യത്ത് 4866 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ കേരളത്തിൽ 114 പുതിയ കൊവിഡ് രോഗികളുമുണ്ട്.ഇതോടെ കേരളത്തിലെ ആകെ ആക്ടീവ് കേസുകൾ 1487 ആയി ഉയർന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments