മലപ്പുറം: നിലമ്പൂരിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി വി അൻവറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആൻഡ് സോസർ ചിഹ്നങ്ങളിൽ ഏതെങ്കിലും ഒന്ന് ആവശ്യപ്പെട്ടായിരുന്നു അൻവർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതിൽ രണ്ടാമത്തെ ചിഹ്നമായ കത്രിക അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തവണ നിലമ്പൂരിൽ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു പി വി അൻവർ മത്സരിച്ചത്.10 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. ആകെ 14 പേർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഇതിൽ പി വി അൻവറിന്റെ അപരൻ അടക്കം നാലുപേർ പത്രിക പിൻവലിക്കുകയായിരുന്നു.കത്രിക ചിഹ്നം ലഭിച്ചതിൽ സന്തോഷമെന്ന് പി വി അൻവർ പ്രതികരിച്ചു. പിണറായി വിജയനും വി ഡി സതീശനും തന്നെ കത്രികയിട്ടാണ് പൂട്ടിയത്. കത്രിക പൂട്ടിട്ട രണ്ട് പേരെയും ജനങ്ങൾ കത്രിക കൊണ്ട് വെട്ടുമെന്നും പി വി അൻവർ പറഞ്ഞു.ആദ്യ പരിഗണന ഓട്ടോറിക്ഷയ്ക്കാണ് നൽകിയത്. പിണറായിസത്തിന്റെ അടിവേരെ കത്രികകൊണ്ട് മുറിക്കുമെന്നും അൻവർ പറഞ്ഞു.
പി വി അൻവറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
RELATED ARTICLES



