ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകനെ അണലി കടിച്ചു
ശബരിമല: ദർശനം കഴിഞ്ഞ് കഴിഞ്ഞ് പരമ്പരാഗത ശരണപാത വഴി പമ്പയിലേക്ക് മടങ്ങിയ തീർത്ഥാടകനെ അണലി കടിച്ചു. ഗുരുതരാവസ്ഥയിലായ തമിഴ്‌നാട് വെല്ലൂർ പൂന്തോട്ടം ഫാംഹൗസ് വേൽപാടി ഭഗവതിയമ്മൻ കോവിൽ ജി. ചിതംബരം (57)നെ പമ്പാ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആന്റിവെനം നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



