Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമസ്ക് വിമർശനമുന്നയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ട്രംപ്

മസ്ക് വിമർശനമുന്നയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ട്രംപ്

വാഷിങ്ടൻ : ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘മസ്കിന്റെ വിമർശനത്തിൽ ഞാൻ നിരാശനാണ്. മസ്ക്കിനെ ഞാൻ ധാരാളം സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്നെ കുറിച്ച് മോശമായൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ വൈകാതെ അതുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ – ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. പരസ്പരമുള്ള മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുത വാഹനങ്ങൾക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതിനാലാണ് മസ്ക് ഈ ബില്ലിനെ എതിർക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഫെഡറൽ കമ്മി വർധിപ്പിക്കുന്നതിനാലാണ് ഈ ബില്ലിനെ എതിർക്കുന്നതെന്നാണ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയുടെ സിഇഒ ആയ മസ്ക് പറയുന്നത്. മാധ്യമപ്രവർത്തകരുമായി ട്രംപ് സംസാരിക്കുന്നതിനിടെ ‘വിജയത്തിനായി നേർത്ത സുന്ദരമായ ബിൽ’ എന്ന് ഇലോൺ മസ്ക് സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന ഈ ബില്ലിന്റെ ഔദ്യോഗിക പേര് സൂചിപ്പിക്കുന്നതായിരുന്നു മസ്കിന്റെ കുറിപ്പ്. 

അനാവശ്യ ചെലവുകൾ കുറച്ച് സർക്കാരിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിപാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്) ചുമതലയാണ് ട്രംപ് സർക്കാരിൽ ഇലോൺ മസ്‌ക് വഹിച്ചിരുന്നത്. ഇതിനിടെ 2025ലെ ആദ്യപാദത്തിൽ ടെസ്‌ലയുടെ വരുമാനം 13 ശതമാനം കുറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments