Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണവും പുതിയ സ്ലോഗന്‍ പ്രകാശനവും

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണവും പുതിയ സ്ലോഗന്‍ പ്രകാശനവും

ഹുസ്റ്റൺ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഒ സൗഹൃദ സമ്മേളനം, മുന്‍ കേരളാ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ രമേശ് ചെന്നിത്തലയ്ക്കുള്ള ഒരു ‘സര്‍പ്രൈസ്’ ജന്മദിന ആഘോഷത്തിനുകൂടി വേദിയായി. തനിക്ക് ലഭിച്ച ഈ അപ്രതീക്ഷത ജന്മദിന ആഘോഷങ്ങള്‍ ഒരുക്കിയ വേള്‍ഡ് മലയാളി കൗണ്‍സിലിനോടുള്ള നന്ദിയും സന്തോഷവും അദ്ദേഹം അറിയിച്ചു.

ഈ സംഘടന നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പ്രശംസനീയമാണെന്നും, തന്റെ ജന്മസ്ഥലമായ ഹരിപ്പാട് എന്ന ഗ്രാമത്തില്‍ പോലും ഇതിന്റെ സഹായ സ്പര്‍ശം എത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

മെയ് 25-ന് ഞായറാഴ്ച ജെയിംസ് കൂടലിന്റെ വസതിയില്‍ കൂടിയ ഈ യോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമുന്നത നേതാക്കള്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ‘Unting Malayalees Worldwide, Empowering Socity’ എന്ന പുതിയ സന്ദേശവാക്യം (Slogan) ഈ യോഗത്തില്‍ വെച്ച് രമേശ് ചെന്നിത്തല ഔദ്യോഗികമായി അനാശ്ഛാദനം ചെയ്തു.

ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, സെക്രട്ടറി ജനറല്‍ ദിനേശ് നായര്‍, ട്രഷറര്‍ ഷാജി മാത്യു, അഡ്മിന്‍ വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് എന്നിവര്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ടുള്ള ആശംസാ പ്രസംഗങ്ങള്‍ നടത്തി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ ചെയര്‍മാനായി ഡാലസ് പ്രൊവിന്‍സില്‍ നിന്നുമുള്ള ഷിബു സാമുവേല്‍, പ്രസിഡന്റായി ഫ്‌ളോറിഡ പ്രൊവിന്‍സില്‍ നിന്നുമുള്ള ബ്ലസന്‍ മണ്ണില്‍, ജനറല്‍ സെക്രട്ടറിയായി മജ്ജു സുരേഷ്, ട്രഷററായി മോഹന്‍ കുമാര്‍ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

തങ്ങള്‍ക്ക് ലഭിച്ച ഈ അംഗീകാരത്തിനും, പദവികള്‍ക്കും പുതിയ ഭാരവാഹികള്‍ നന്ദി പറഞ്ഞു. തങ്ങളെ ഭരമേല്‍പ്പിച്ച ഈ കര്‍ത്തവ്യം ഉത്തരവാദിത്വത്തോടും അര്‍പ്പണബോധത്തോടും കൂടി നിര്‍വഹിക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബ്ലസന്‍ മണ്ണില്‍ പ്രസ്താവിച്ചു.

അഡ്മിന്‍ വൈസ് പ്രസിഡന്റ് പ്രിയ വെസ്‌ലി, ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് ബൈജു ഇട്ടന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.

ജൂലൈ 25 മുതല്‍ മൂന്നു ദിവസം ബാങ്കോക്കില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാലാമത് ആഗോള ദ്വിവത്സര സമ്മേളനത്തിന് അമേരിക്കന്‍ റീജിയനില്‍ നിന്നും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ അഭ്യര്‍ത്ഥിച്ചു.

1995-ല്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ അന്നത്തെ ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍. ശേഷന്‍, കെല്‍ട്രോണ്‍ ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍, ഡോ. ബാബു പോള്‍ ഐ.എ.എസ്, ഡോ. ടി.ജി.എസ് സുദര്‍ശന്‍ തുടങ്ങിയവര്‍ ആരംഭിച്ച മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളില്‍ ശാഖകള്‍ ഉള്ള ഒരു സംഘടനയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments