കോഴിക്കോട്: കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ആറ് സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടക്കാവ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആറ് മാസമായി ഈ അപ്പാര്‍ട്ട്‌മെന്റ് പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നുഏറെ നാളായി അപ്പാര്‍ട്ട്‌മെന്റില്‍ സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. പെട്ടെന്ന് ആരുടേയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഒന്‍പത് പേരില്‍ രണ്ട് പേര്‍ ഇടപാടുകാരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍
RELATED ARTICLES



