Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ അനുമതി

 ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ അനുമതി

ഡൽഹി: ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്കിന് ഇന്ത്യൻ സർക്കാരിൽ നിന്ന് സുപ്രധാന അംഗീകാരം ലഭിച്ചു. ഏകദേശം രണ്ടു വർഷമായി കമ്പനിയെ അലട്ടിയിരുന്ന ഒരു പ്രധാന തടസമാണ് ഈ അംഗീകാരത്തോടെ നീങ്ങിയത്. ടെലി കമ്യൂണിക്കേഷൻസ് വകുപ്പിൽ (DoT) നിന്ന് ഇത്തരം അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് മസ്കിന്‍റെ സ്റ്റാർലിങ്ക്. യൂട്ടെൽസാറ്റിന്‍റെ വൺവെബും റിലയൻസ് ജിയോയുടെ സാറ്റലൈറ്റ് വിഭാഗവുമാണ് മറ്റ് രണ്ട് കമ്പനികൾ. ഇതിന് അർഥം സ്റ്റാർലിങ്കിന് ഇപ്പോൾ അതിന്‍റെ സാറ്റലൈറ്റ് നെറ്റ് വർക്ക് ഉപയോഗിച്ച് ഇന്ത്യയിൽ അതിവേഗ ഇന്‍റർനെറ്റ് വാഗ്ദാനം ചെയ്യാൻ തയാറെടുക്കാൻ കഴിയുമെന്നാണ്. 2022ൽ തന്നെ സ്റ്റാർലിങ്ക് ലൈസൻസിനായി അപേക്ഷിച്ചിരുന്നെങ്കിലും ദേശീയ സുരക്ഷ ഉൾപ്പടെയുള്ള വിവിധ ആശങ്കകൾ കാരണം അതിന്‍റെ നടപടികൾ വൈകിപ്പോയി.

ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള വിവിധ ആശങ്കകൾ കാരണം പ്രക്രിയ വൈകി. സ്റ്റാർലിങ്കിൽ നിന്നോ ഡിഒടിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും പരമ്പരാഗത നെറ്റ് വർക്കുകൾ എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ വിദൂര ഗ്രാമപ്രദേശങ്ങളിലേയ്ക്ക് താങ്ങാനാകുന്ന വിലയിൽ ഇന്‍റർനെറ്റ് ആക്സസ് കൊണ്ടുവരാൻ ഈ നീക്കം സഹായിക്കും. സ്റ്റാർലിങ്കിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ചുവടു വയ്പാണ്. കൂടാതെ രാജ്യത്തെ ഇന്‍റർനെറ്റ് ഘടനയെ തന്നെ സ്റ്റാർലിങ്കിന്‍റെ വരവ് മാറ്റിമറിച്ചേക്കാം.

സേവനം ആരംഭിച്ച് കഴിഞ്ഞാല്‍ സ്റ്റാര്‍ലിങ്ക് അതിവേഗം ഇന്ത്യയാകെ വിന്യസിക്കും. സ്റ്റാര്‍ലിങ്ക് ശരാശരി 100 എംബിപിഎസ് ഡൗണ്‍ലോഡ് സ്പീഡ് നല്‍കിയാല്‍ പോലും ഒരു സിനിമ തന്നെ ഒരു മിനിറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.മാത്രമല്ല ഇന്ത്യയിലെ എല്ലാ കുഗ്രാമങ്ങളിലും മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റ് സേവനവും എത്തും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments