കേദാർനാഥ്: നടുറോഡിൽ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതോടെ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് സംഭവം. കേദാർനാഥിലേക്ക് തീർഥാടകരുമായി പോകുകയായിരുന്ന ഹെലികോപ്റ്ററാണ് യന്ത്രതകരാർ മൂലം ഹൈവേയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഹെലികോ്ര്രപർ ഇറങ്ങിയതോടെ ഇതിനടിയിൽപ്പെട്ട കാർ പൂർണമായും തകർന്നു. റോഡിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് ഹെലികോ്ര്രപറിന്റെ യന്ത്രഭാഗങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.52 ന് ബരാസു ബേസിൽ നിന്നാണ് ഹെലികോ്ര്രപർ പറന്നുയർന്നത്. ഹെലികോപ്റ്ററി ഉണ്ടായിരുന്ന അഞ്ച് തീർഥാടകർ സുരക്ഷിതരാണ്. പൈലറ്റിന് നിസാര പരുക്കേറ്റിട്ടുണ്ട്. ടേക്ക് ഓഫിനിടെ തന്ന ഹെലികോ്ര്രപറിന് സാങ്കേതിക തകരാറ് ഉണ്ടായെന്നാണ് റിപ്പോർട്ട്. അടിയന്തര ലാൻഡിങ്ങിനിടെ സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
RELATED ARTICLES



