Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഷിക്കാഗോയിൽ വനിത പൊലീസ് ഓഫിസറെ സഹപ്രവർത്തകൻ അബദ്ധത്തിൽ വെടിവച്ചു കൊന്നു

ഷിക്കാഗോയിൽ വനിത പൊലീസ് ഓഫിസറെ സഹപ്രവർത്തകൻ അബദ്ധത്തിൽ വെടിവച്ചു കൊന്നു

ചിക്കാഗോ: ഷിക്കാഗോ വനിത പൊലീസ് ഓഫിസറെ അവരുടെ സഹപ്രവർത്തകൻ അബദ്ധത്തിൽ വെടിവച്ചു കൊന്നു. അപ്പാർട്ട്മെന്റിലേക്ക് ഓടിക്കയറിയ ഒരു പ്രതിയെ ഉദ്യോഗസ്ഥർ പിന്തുടരുന്നതിനിടെ വെടിപൊട്ടുകയും വനിതാ ഓഫിസർ ക്രിസ്റ്റൽ റിവേറ (36) കൊല്ലപ്പെടുകയുമായിരുന്നു.

വെള്ളിയാഴ്ച രാത്രി ഒരു ഓഫിസറാണ് അബദ്ധവശാൽ ക്രിസ്റ്റൽ റിവേരക്കു നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു.

ഓഫിസർ ക്രിസ്റ്റൽ റിവേര നാല് വർഷമായി സേനയിൽ ഉണ്ടായിരുന്നു. 10 വയസ്സുള്ള പെൺകുട്ടിയുടെ അമ്മയാണ്. ഷിക്കാഗോ ഇർവിങ് പാർക്കിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഷിക്കാഗോ ചാത്തമിൽ ഒരു കുറ്റവാളിയെ കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. വെടിയേറ്റ് ഒരു മണിക്കൂറിനുള്ളിൽ റിവേര ആശുപത്രിയിൽ മരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments