കെയ്രോ: കീടനാശിനി കുടിച്ച് വിദ്യാർത്ഥി മരിച്ചു. ഈജിപ്തിലാണ് സംഭവം. സ്കൂൾ വിദ്യാർത്ഥിയെയാണ് മരിച്ചത്. പുകവലിച്ചതിന് മാതാപിതാക്കൾ വഴക്കുപറയുമെന്ന് പേടിച്ച് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതാണെന്നാണ് അധികൃതരുടെ റിപ്പോർട്ട്. കുട്ടി പുകവലിക്കുന്ന വിവരം പിതാവ് അറിഞ്ഞിരുന്നു. ഇത് പേടിച്ചാണ് ആത്മഹത്യയെന്നാണ് നിഗമനം. ഗർബിയ ഗവർണറേറ്റിലെ ടാന്റയിലെ ഷുബുർ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഇസ്ബത് ബകിറിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത ഛർദ്ദിയും വയറിളക്കവുമായി, ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ടാന്റ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത യൂണിറ്റിൽ പ്രവേശിപ്പിച്ചതെന്ന് ഗർബിയ സെക്യൂരിറ്റി മേധാവി മേജർ ജനറൽ അയ്മാൻ അബ്ദേൽ ഹമീദിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈജിപ്തിൽ പ്രാദേശികമായി ലഭ്യമാകുന്ന മാരക വിഷമുള്ള കീടനാശിനി കുടിച്ചതാണ് കുട്ടിയുടെ ആരോഗ്യ സ്ഥിതി തകരാറിലാക്കിയതെന്ന് മെഡിക്കൽ സംഘം പരിശോധനയിൽ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിച്ച് വൈകാതെ കുട്ടി മരണപ്പെടുകയായിരുന്നു.
കീടനാശിനി കുടിച്ച് വിദ്യാർത്ഥി മരിച്ചു
RELATED ARTICLES



