തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറും, മകൾ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 3 ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കൃഷ്ണകുമാറിന്റെ പരാതിയിലെ കേസും, ജീവനക്കാരികൾ നൽകിയ തട്ടിക്കൊണ്ടു പോകൽ പരാതിയിലെ കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. മ്യൂസിയം പൊലീസാണ് നിലവിൽ കേസുകൾ അന്വേഷിച്ചിരുന്നത്. കേസ് അന്വേഷിക്കുന്നതിൽ മ്യൂസിയം പൊലീസിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.ക്രമസമാധാന ചുമതലയിൽ സജീവമായി നിൽക്കുന്ന സ്റ്റേഷനാണ് മ്യൂസിയം സ്റ്റേഷൻ. ഈ തിരക്കുകൾക്കിടയിൽ കേസുകൾ കാര്യമായി അന്വേഷിക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും സൂചനയുണ്ട്. അതേ സമയം സാമ്പത്തിക തിരിമറി കേസിൽ ചോദ്യം ചെയ്യലിനായി ‘ഒ ബൈ ഒസി’യിലെ മൂന്ന് ജീവനക്കാരും ഹാജരായിരുന്നില്ല. മൊഴി എടുക്കുന്നതിനായി ഇന്നലെ സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് മൂന്ന് പേർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ മൂന്ന് പേരും സ്റ്റേഷനിൽ എത്തുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. തിങ്കളാഴ്ച വീട്ടിൽ എത്തിയ പൊലീസിന് ജീവനക്കാരികളെ കാണാൻ കഴിഞ്ഞില്ലെന്നാണ് വിവരം.മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: പ്രതികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്തു; അറസ്റ്റ് ഉടനെന്ന് സൂചനയുവതികൾ വീട്ടിൽ ഇല്ലെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. ബാങ്ക് സ്റ്റേറ്റ്മെന്റ് വിവരങ്ങൾ ജീവനക്കാരിൽ നിന്ന് അടിയന്തരമായി പൊലീസിന് അറിയേണ്ടതുണ്ട്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാരികൾ പണം മാറ്റിയതായാണ് പൊലീസിന്റെ നിഗമനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരെയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ദിയ കൃഷ്ണയ്ക്കെതിരെ ജീവനക്കാരികൾ നൽകിയത് കൗണ്ടർ പരാതി മാത്രമാണെന്നാണ് പൊലീസിന്റെ നിഗമനം. ദിവസങ്ങൾക്ക് മുൻപായിരുന്നു ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.തങ്ങളെ തട്ടിക്കൊണ്ടപോയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ദിയ കൃഷ്ണ, പിതാവും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ, സുഹൃത്ത് സന്തോഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ സ്ഥാപനത്തിലെ സാമ്പത്തിക തിരിമറി ചൂണ്ടിക്കാട്ടി ദിയ കൃഷ്ണയും പൊലീസിൽ പരാതി നൽകി. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. സംഭവം ചർച്ചയായതോടെ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോയും പങ്കുവെച്ചിരുന്നു.
ജി കൃഷ്ണകുമാറും, മകൾ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന്
RELATED ARTICLES



