ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദുരന്തത്തില്‍ അതിയായ ദുഖമുണ്ടെന്നും അത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രം ദുരന്തബാധിതര്‍ക്കൊപ്പം നിലകൊളളുന്നുവെന്നും തന്റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കൊപ്പമുണ്ടെന്നും ദ്രൗപതി മുര്‍മു എക്‌സില്‍ കുറിച്ചു.ഹൃദയഭേദകം എന്നാണ് പ്രധാനമന്ത്രി അഹമ്മദാബാദിലുണ്ടായ അപകടത്തെക്കുറിച്ച് പറഞ്ഞത്. ‘അഹമ്മദാബാദിലെ ദുരന്തം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. വാക്കുകള്‍ക്ക് അതീതമായ ദുരന്തമാണത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ ചിന്ത. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി മന്ത്രിമാര്‍ക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്’- പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
രാഷ്ട്രം ദുരന്തബാധിതര്‍ക്കൊപ്പം: ദ്രൗപതി മുര്‍മു
RELATED ARTICLES



