Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരഞ്ജിതയുടെ മരണത്തിന്റെ ഞെട്ടലിൽ സലാലയിലെ പ്രവാസി സമൂഹം

രഞ്ജിതയുടെ മരണത്തിന്റെ ഞെട്ടലിൽ സലാലയിലെ പ്രവാസി സമൂഹം

മസ്‌കറ്റ്: അഹമ്മദബാദ് വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയുടെ മരണത്തിന്റെ ഞെട്ടലിൽ സലാലയിലെ പ്രവാസി സമൂഹം. ഒമാനിലെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു രഞ്ജിത. ഒമ്പത് വർഷം ഇവിടെ ജോലി ചെയ്ത ശേഷം ഒരു വർഷം മുമ്പാണ് രഞ്ജിത യുകെയലേക്ക് പോയത്.സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ കാർഡയോളജി വിഭാഗത്തിലും വിഐ പി വിഭാഗത്തിലും രഞ്ജിത നായർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രഞ്ജിതയുടെ അമ്മയും രണ്ടു മക്കളും സലാലയിൽ ഉണ്ടായിരുന്നു .2024 ജൂൺ മാസമാണ് സലാലയിലെ പ്രവാസ ജീവിതം മതിയാക്കി രഞ്ജിതയും മക്കളും അമ്മയും നാട്ടലേക്ക് പോയത് . നാട്ടിൽ നിന്നും പിന്നട് ഓഗസ്റ്റ് മാസം ജോലിക്കായി യുകെയലേക്കും പോകുകയായിരുന്നു രഞ്ജിത. രഞ്ജിതയുടെ മകനും മകളും സലാല ഇന്ത്യൻ സ്‌കൂളിലാണ് പഠിച്ചിരുന്നതും.ദീർഘകാലം ഒമാനിൽ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിതയെ ഒരിക്കൽ പരിചയപ്പെട്ടവർ പിന്നീട് മറക്കില്ലെന്നും അത്ര സൗമ്യമായ പെരുമാറ്റമായിരുന്നു അവരുടേതെന്നും സുഹൃത്തായ പ്രസീത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനനോട് പറഞ്ഞു. യുകെയലേക്ക് പോകാൻ ഒരുക്കങ്ങൾ പൂർത്തിയായതോടെയാണ് രഞ്ജിത മക്കളെയും അമ്മയെയും നാട്ടലേക്ക് കൊണ്ടുവന്നത്. തുടർന്ന് മക്കളെ നാട്ടിലെ സ്‌കൂളിൽ ചേർക്കുകയും ചെയ്തു. ജീവിതത്തിൽ പല പ്രശ്‌നങ്ങൾ നേരടേണ്ടി വന്നപ്പോഴും എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെട്ടിരുന്ന രഞ്ജിത, സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ജീവനക്കാർക്കും പ്രിയങ്കരിയായിരുന്നു. എന്ത് സഹായവും ചോദിച്ചാൽ മടി കൂടാതെ ചെയ്ത് തരുന്ന വ്യക്തിയായിരുന്നു രഞ്ജിതയെന്നും സുഹൃത്ത് പറയുന്നു. പഠനത്തിലും കലാ രംഗത്തും മികവ് പുലർത്തിയിരുന്നു രഞ്ജിത.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments