അഹമ്മദാബാദ്: ഗുജറാത്തിൽ അഹമ്മദാ ബാദില്‍ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം. ഇത്രയധികം ഇന്ധനം വിമാനത്തിൽ ഉണ്ടായിരുന്നത് അപകടത്തിൻ്റെ വ്യാപ്തി കൂട്ടിയെന്നും വിലയിരുത്തലുണ്ട്. വിമാനത്തിൽ വലിയ അളവിലുണ്ടായിരുന്ന ഇന്ധനം തീപ്പിടിത്തം ഉണ്ടായ സമയത്ത് താപനില വലിയ രീതിയിൽ ഉയരുന്നതിനും കാരണമായി. ഇത് രക്ഷാപ്രവര്‍ത്തനവും വിമാനത്തിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാനുള്ള അവസരങ്ങളും പരിമിതപ്പെടുത്തുകയായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യമാണ് വിമാനപകടത്തില്‍പ്പെട്ട യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്താന്‍ സാധ്യതയില്ലാതാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭിപ്രായപ്പെട്ടിരുന്നു.
പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ബ്ലാക്ക് ബോക്സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്ക് ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമെ അപകട കാരണ സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു. വ



