കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്‌ക്കെതിരെ സമൂഹ മാധ്യമത്തിൽ അവഹേളന പരമാർശം നടത്തിയ സംഭവത്തില്‍ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പവിത്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളരിക്കുണ്ട് പൊലീസാണ് പവിത്രനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിതയ്‌ക്കെതിരായ അവഹേളന പരാമർശത്തിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
രഞ്ജിതയ്‌ക്കെതിരെ സമൂഹ മാധ്യമത്തിൽ അവഹേളന പരമാർശം, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പവിത്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
RELATED ARTICLES



