നിലമ്പൂർ: നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് പച്ചയ്ക്ക് വർഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്‌ക്വാഡ് പ്രവർത്തനം നടത്തുന്നവരോട് വർഗീയത പറയാൻ നിർദ്ദേശിച്ചിരിക്കുകയാണ്. വർഗീയത പറഞ്ഞ് അജണ്ടമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കരുതെന്നും നിലമ്പൂരിൽ ഉജ്ജ്വല ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഓന്തിന്റെ നിറം മാറുന്നത് പോലെ മുഖ്യമന്ത്രി നിലപാട് മാറ്റുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനത്തിന് ശ്രമിച്ചു. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയത പ്രചരിപ്പിക്കുന്നു. സർക്കാർ ഇല്ലായ്മയാണ് എൽഡിഎഫിന്റെ മുഖമുദ്രയെന്നും വി ഡി സതീശൻ പറഞ്ഞു.
നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് പച്ചയ്ക്ക് വർഗീയത പറയുന്നു: വി ഡി സതീശൻ
RELATED ARTICLES



