ദുബൈ: ദുബൈയിലെ മറീനയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് കെട്ടിടത്തില്‍ തീപടര്‍ന്നത്. 67 നിലകളുള്ള മഫീന പിനാക്കിള്‍(ടൈഗര്‍ ടവര്‍) കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. ആറ് മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മലയാളികള്‍ ഉള്‍പ്പടെ താമസിക്കുന്ന കെട്ടിടത്തിലെ 764 അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് 3,820 താമസക്കാരെ ഒഴിപ്പിച്ചു. താല്‍ക്കാലികമായി ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ അവശിഷ്ടങ്ങള്‍ വാഹനങ്ങള്‍ക്ക് മേല്‍ വീണ് ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പിന്നാലെ മറീനയിലെ ചില ട്രാം സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്.



