റിയാദ്: ഇസ്രയേൽ ആക്രമണത്തെ തുടർന്ന് യാത്രാപ്രതിസന്ധി നേരിടുന്ന മക്കയിലുള്ള ഇറാനിയൻ ഹജ്ജ് തീർഥാടകർക്ക് സുരക്ഷിതമായി സ്വദേശത്തേക്ക് മടങ്ങാൻ മാർഗമൊരുങ്ങുന്നത് വരെ അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശം. നാട്ടിലേക്ക് സമാധാനത്തോടെ മടങ്ങിപ്പോകാനുള്ള സാഹചര്യം അനുകൂലമാകുന്നത് വരെ താമസം, ഭക്ഷണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ നിറവേറ്റാനും സുരക്ഷ ഉറപ്പുവരുത്താനുമാണ് ഹജ്ജ്ഉംറ മന്ത്രാലയത്തോട് സൽമാൻ രാജാവ് നിർദേശം നൽകിയത്.ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മറ്റ് വകുപ്പുകളോടും രാജാവ് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് ഇസ്രായേൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ആണവ ശാസ്ത്രജ്ഞരെയും സൈനിക മേധാവികളെയും വധിക്കുകയും ചെയ്തത്. തുടർന്ന് ഇറാൻ തിരിച്ചടിച്ചു. സംഘർഷം മൂർഛിച്ച സാഹചര്യത്തിൽ ടെഹ്‌റാൻ വ്യോമാതിർത്തി അടച്ചതായി പ്രഖ്യാപിച്ചു. ഇതോടെ ഹജ്ജ് കഴിഞ്ഞ് മടങ്ങാൻ നിന്ന തീർഥാടകരുടെ യാത്ര തടസ്സപ്പെട്ടു.രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന തീർഥാടകരെ സഹായിക്കാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഒരു പദ്ധതി ആവിഷ്‌കരിക്കുകയും അത് സൽമാൻ രാജാവിന് മുന്നിൽ സമർപ്പിക്കുകയും ചെയ്യുകയായിരുന്നു
ഇസ്രയേൽ ആക്രമണം: മക്കയിലുള്ള ഇറാനിയൻ ഹജ്ജ് തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സൗദി ഭരണാധികാരിയുടെ നിർദ്ദേശം
RELATED ARTICLES



