ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. പൈലറ്റ് അടക്കം ഹെലികോ്ര്രപറിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെന്നാണ് പിടിഐയടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോശം കാലാവസ്ഥയും ഹെലികോ്ര്രപറിന്റെ സാങ്കേതിക തകരാറുമാണ് അപകട കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടം നടന്നത്. ഡെറാഡൂണിൽ നിന്ന് കേദാർനാഥിലേക്ക് പോയ ഹെലികോ്ര്രപറാണ് തകർന്ന് വീണത്. ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിൽ ഹെലികോ്ര്രപർ കാണാതായിരുന്നു. പിന്നാലെയാണ് തകർന്ന് വീണ വാർത്ത പുറത്ത് വരുന്നത്. ഇന്ന് പുലർച്ചെ 5: 20നാണ് അപകടം സംഭവിച്ചതെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി (യുസിഎഡിഎ) അറിയിച്ചു.
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടം: ഒരു കുട്ടിയടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം
RELATED ARTICLES



