ബെർളിൻ: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ എല്‍എച്ച് 752 വിമാനമാണ് തിരിച്ചിറക്കിയത്. ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനമാണിത്. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ന് ഹൈദരാബാദില്‍ എത്തേണ്ട വിമാനമാണ് തിരിച്ചിറക്കിയത്.ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു വിമാനം പുറപ്പെട്ടത്. തൊട്ടുപിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചിറക്കുകയായിരുന്നുവെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ഇറക്കാന്‍ അനുമതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ വിമാനത്താവളത്തില്‍ താമസ സൗകര്യം ഒരുക്കി. തിങ്കളാള്ച രാവിലെ പത്ത് മണിയോടെ ഇതേ വിമാനത്തില്‍ ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും യാത്രക്കാര്‍ പറഞ്ഞു
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
RELATED ARTICLES



