Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsന്യൂസിലാൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത; 10 വർഷത്തേക്ക് മാതാപിതാക്കളെ കൂടെ താമസിപ്പിക്കാം

ന്യൂസിലാൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത; 10 വർഷത്തേക്ക് മാതാപിതാക്കളെ കൂടെ താമസിപ്പിക്കാം

ന്യൂസിലാൻഡിൽ മാതാപിതാക്കളെ വിട്ട് നിൽക്കുന്ന മറ്റു രാജ്യക്കാർക്ക് സന്തോഷ വാർത്ത. പൗരന്മാരുടെയും താമസക്കാരുടെയും മാതാപിതാക്കൾക്കായി പാരന്റ് ബൂസ്റ്റ് വിസ എന്ന പേരിൽ ഒരു പുതിയ ദീർഘകാല വിസ ഓപ്ഷൻ ന്യൂസിലാൻഡ് സർക്കാർ പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 29 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. എന്നാൽ ഈ വിസ പ്രകാരം സ്ഥിര താമസത്തിന് കഴിയില്ല. മാതാപിതാക്കൾക്ക് അഞ്ച് വർഷം വരെ സന്ദർശിക്കാൻ അനുവദിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസിറ്റർ വിസയാണ്. ഈ പദ്ധതി പ്രകാരം, മാതാപിതാക്കൾക്ക് തുടക്കത്തിൽ അഞ്ച് വർഷം വരെ ഇവിടെ താമസിക്കാം. എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെങ്കിൽ, രണ്ടാമതൊരു അപേക്ഷ നൽകിയാൽ അവരുടെ താമസം അഞ്ച് വർഷം കൂടി നീട്ടാം. ഇത് യോഗ്യരായ മാതാപിതാക്കൾക്ക് 10 വർഷം വരെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നു. റെസിഡൻസി വിസകളിൽ നിന്ന് വ്യത്യസ്തമായി, ഈ സന്ദർശക വിസ സ്ഥിരമായ സെറ്റിൽമെന്റ് അവകാശങ്ങൾ ഇവർക്ക് നൽകുന്നില്ല. അതോടൊപ്പം വിസ കാലഹരണപ്പെടുന്നതിന് മുമ്പ് ഉടമകൾ ന്യൂസിലാൻഡ് വിടണം. വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ താമസിക്കുന്നത് അവരെ നാടുകടത്തലിന് വിധേയരാക്കും

ന്യൂസിലാൻഡിൽ വലിയൊരു വിഭാഗം ആളുകളും ഇന്ത്യയിൽ നിനുള്ളവരാണ്. പരിമിതമായ ഹ്രസ്വകാല വിസകളിൽ മാത്രമേ ഇതുവരെ അവരുടെ മാതാപിതാക്കൾക്ക് അവിടെ സന്ദർശിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ പുതിയ പാരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചതോടെ മാതാപിതാക്കൾക്ക് ഇടയ്ക്കിടെ വിസ പുതുക്കേണ്ട ആവശ്യമില്ലാതെ അവരുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്നു. മൂന്ന് വർഷത്തിനുള്ളിൽ പരമാവധി 18 മാസം അനുവദിക്കുന്ന നിലവിലുള്ള പാരന്റ്, ഗ്രാൻഡ്പാരന്റ് വിസിറ്റർ വിസയുമായി താരതമ്യം ചെയ്യുമ്പോൾ പാരന്റ് ബൂസ്റ്റ് വിസ തുടർച്ചയായി അഞ്ച് വർഷത്തെ താമസവും വിസ അഞ്ച് വർഷത്തേക്കു കൂടി നീട്ടാനുള്ള ഓപ്ഷനും കൂടി തരുന്നത് ഏറെ സഹായകരമാണ്. ദീർഘകാലം ഒരുമിച്ച് നിൽക്കാൻ ആ​ഗ്രഹിക്കുന്നവരും കൂട്ട് വേണമെന്ന് തോന്നുന്നവരുമായ പ്രായമായ ഇന്ത്യൻ മാതാപിതാക്കൾക്ക് പുതിയ പാരന്റ് ബൂസ്റ്റ് വിസ വലിയ നേട്ടമാണ്. നിലവിൽ മറ്റൊരു പാരന്റ് വിസ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് പാരന്റ് ബൂസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. എന്നാൽ ഒരു സമയം ഒരു വിസ മാത്രമേ അനുവദിക്കൂ.

പുതിയ പാരന്റ് ബൂസ്റ്റ് വിസയ്ക്ക് ന്യൂസിലൻഡ് പൗരന്മാരുടെയോ താമസക്കാരുടെയോ ഇന്ത്യൻ മാതാപിതാക്കൾക്ക് അപേക്ഷിക്കാൻ കഴിയും. മകനോ മകളോ ന്യൂസിലാൻഡിലെ പൗരനോ സ്ഥിര താമസക്കാരനോ ആണെങ്കിൽ അപേക്ഷിക്കാം. ദത്തെടുക്കപ്പെട്ട കുട്ടികളെയും സ്പോൺസർഷിപ്പ് നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർ സ്റ്റാൻഡേർഡ് ആരോഗ്യ, പശ്ചാത്തല പരിശോധനകളിൽ വിജയിക്കണം. രണ്ട് മെഡിക്കൽ പരിശോധനകൾ ആവശ്യമാണ്. ആദ്യ വിസ അപേക്ഷയ്ക്കിടെയും മൂന്നാം വർഷത്തിൽ മറ്റൊന്നും. ഇത് ന്യൂസിലാൻഡിന് പുറത്ത് പൂർത്തിയാക്കിയിരിക്കണം. പല വിസ റൂട്ടുകളിൽ നിന്നും വ്യത്യസ്തമായി, ഇതിന് ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെ തെളിവ് ആവശ്യമില്ല. അതിനാൽ തന്നെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്ത മാതാപിതാക്കൾക്കും അപേക്ഷിക്കുന്നതിനോ താമസിക്കുന്നതിനോ യാതൊരു തടസ്സവുമില്ല..

പാരന്റ് ബൂസ്റ്റ് വിസയ്ക്ക് മാതാപിതാക്കളെ ന്യൂസിലാൻഡിലേക്ക് കൊണ്ടുവരുമ്പോൾ ഇന്ത്യൻ കുടുംബങ്ങൾ ഒരു രക്ഷിതാവിനെ സ്പോൺസർ ചെയ്യുന്നതിനുള്ള ശരാശരി വേതനമെങ്കിലും (സംയുക്തമായോ ഒന്നിലധികം മാതാപിതാക്കളെയോ സ്പോൺസർ ചെയ്യുകയാണെങ്കിൽ കൂടുതൽ) നേടുന്നുവെന്ന് കാണിക്കണം. പകരമായി, ന്യൂസിലാൻഡ് സൂപ്പർആനുവേഷന് തുല്യമായ വ്യക്തിഗത വരുമാനമുണ്ടെങ്കിൽ (വ്യക്തികൾക്ക് പ്രതിവർഷം ഏകദേശം NZD $32,600) മാതാപിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകർ വ്യക്തിഗത ഫണ്ടുകളായി NZD $160,000 (സിംഗിൾ) അല്ലെങ്കിൽ NZD $250,000 (ദമ്പതികൾ) കാണിക്കണം. ന്യൂസിലാൻഡിൽ താമസിക്കുന്ന മുഴുവൻ കാലവും മാതാപിതാക്കൾ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കൈവശം വയ്ക്കണം. ഇത് അടിയന്തര ചികിത്സാ ചെലവുകൾ, കാൻസർ ചികിത്സ, സ്വദേശത്തേക്ക് കൊണ്ടുപോകൽ എന്നിവ ഉൾപ്പെടുന്നവ ആയിരിക്കണം. വിസ ഉടമകൾക്ക് ന്യൂസിലൻഡിൽ ജോലി ചെയ്യാൻ കഴിയില്ല, പക്ഷേ വർഷത്തിൽ മൂന്ന് മാസം വരെ പഠിക്കാൻ കഴിയും. അല്ലെങ്കിൽ വിദേശ തൊഴിലുടമകൾക്ക് വേണ്ടി ഉൾഏരിയകളിൽ ജോലി ചെയ്യാം. പക്ഷേ, ഏതൊരു വരുമാനവും നികുതി ബാധ്യതകൾക്ക് കാരണമായേക്കാം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments