മസ്‌കത്ത്: ഒമാനിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പുറം ജോലികളിലേർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകൾക്ക് കർശന നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. സ്മാർട്ട് വർക്ക് ഷെഡ്യൂളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഇതനുസരിച്ച്, ജോലികൾ അതിരാവിലെയോ ഉച്ചകഴിഞ്ഞോ ഷെഡ്യൂൾ ചെയ്യണം. കൂടാതെ, ഉച്ചയ്ക്ക് 12.30 നും 3.30 നും ഇടയിൽ നിർമ്മാണ സ്ഥലങ്ങളിലോ ഉയർന്ന താപനിലയുള്ള തുറസ്സായ സ്ഥലങ്ങളിലോ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കാൻ പാടില്ല.



