കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് ദാരുണാന്ത്യം. നാഷണൽ ഹൈവേയിൽ ഇന്നലെ രാവിലെ രാവിലെ 6.30 ഓടെയായിരുന്നു അപകടം. എസ്.യു.വിയിലുണ്ടായരുന്നവരാണ് മരിച്ചത്. ഇവർ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ബംഗാളിൽ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് ദാരുണാന്ത്യം
RELATED ARTICLES



