Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ വെള്ളിയാഴ്ച മാത്രം 82 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ വെള്ളിയാഴ്ച മാത്രം 82 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ വെള്ളിയാഴ്ച മാത്രം 82 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ ‘ദെയ്ർ എൽ-ബലാഹി’ലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരും ഇതിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികൾ അടക്കമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മധ്യ ​ഗാസയിൽ മാത്രം 37 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 23 ആളുകൾ സഹായം കാത്ത് നിൽക്കുമ്പോൾ കൊല്ലപ്പെട്ടവരാണെന്നും റിപ്പോർട്ടുണ്ട്. ​ഗാസ സിറ്റിയിൽ 23 പേർ കൊല്ലപ്പെട്ടു. തെക്കൻ ​ഗാസയിൽ കൊല്ലപ്പെട്ട 22 പേരിൽ 11 പേരും സഹായം കാത്ത് നിന്നവരാണെന്നാണ് റിപ്പോർട്ട്.​ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടഷൻ സഹായ വിതരണം ആരംഭിച്ച മെയ് 27ന് ശേഷം സഹായം കാത്ത് നിന്ന നൂറ് കണക്കിന് ആളുകൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ​ഗാസയിലെ സർ‌ക്കാർ മാധ്യമ ഓഫീസിൻ്റെ കണക്ക് പ്രകാരം സഹായം കാത്ത് നിന്ന 409 ആളുകളാണ് ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 3203 ആളുകൾക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments