Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഴുവൻ വിമാനത്താവളങ്ങളും അടച്ച് ഇസ്രായേൽ

മുഴുവൻ വിമാനത്താവളങ്ങളും അടച്ച് ഇസ്രായേൽ

തെൽ അവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും അടച്ച് ഇസ്രായേൽ. മുൻകരുതൽ എന്ന നിലയിൽ വ്യോമാതിർത്തികൾ അടച്ചതായി ഇസ്രായേൽ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. വ്യോമാതിർത്തികൾ അടച്ചതിനാൽ ഈജിപ്തിലേക്കും ജോർദാനിലേക്കും ഉള്ള കരമാർഗങ്ങൾ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.

അമേരിക്കയുടെ അത്ഭുതകരമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ട്രംപിന്‍റെ ധീരമായ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ആക്രമണം നടത്തിയ ട്രംപിനെയും നെതന്യാഹു അഭിനന്ദിച്ചു. ഓപ്പറേഷൻ റൈസിംഗ് ലയണിൽ, ഇസ്രായേൽ ശരിക്കും അത്ഭുതകരമായ കാര്യങ്ങൾ ചെയ്തു. എന്നാൽ ഇന്ന് രാത്രി ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ നടപടിയിൽ, അമേരിക്ക നടത്തിയത് ഭൂമിയിലെ മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തതാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തിന് ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങൾ ഇല്ലാതാക്കാന്‍ ട്രംപ് പ്രവർത്തിച്ചു. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments