Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസ് വിദ്യാർഥി വിസ : സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

യുഎസ് വിദ്യാർഥി വിസ : സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ന്യൂഡൽഹി: യുഎസ് വിദ്യാർഥി വിസക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം നൽകി ഇന്ത്യയിലെ യുഎസ് എംബസി.

എഫ്, എം, ജെ നോൺ-ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്നവർക്കും ഈ നിർദേശം ബാധകമാണ്. ഓരോ വിസാ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുന്നതും ദേശീയ സുരക്ഷക്കും ഇത് അത്യാവശ്യമാണെന്നും എംബസി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. യുഎസ് നിയമപ്രകാരം വിസാ അപേക്ഷകരുടെ വിവരങ്ങളും അവരുടെ വ്യക്തിത്വവും പരിശോധിക്കുന്ന നടപടികൾ സുഗമമാക്കുക എന്നതാണ് ഈ നിർദേശത്തിന്റെ ഉദ്ദേശ്യമെന്നും എംബസി അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments