Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം: ഹൈക്കോടതിയെ സമീപിച്ച് ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ടീം

പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം: ഹൈക്കോടതിയെ സമീപിച്ച് ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ടീം

കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാന കഥപാത്രത്തിലെത്തുന്ന ജാനകി V/S സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ ഹൈകോടതിയെ സമീപിച്ച് അണിയറ പ്രവര്‍ത്തകര്‍. ഔദ്യോഗികമായി അറിയിപ്പ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ചു .സെന്‍സര്‍ ബോര്‍ഡ് നിയമപരമായല്ല മുന്നോട്ട് പോകുന്നതെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രതികരണം. 

വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തേണ്ട ചിത്രത്തിനാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമായി നിഷേധിച്ചത്. മലയാളത്തില്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തില്‍ 96 ഇടങ്ങളില്‍ ആണ് ജാനകി എന്ന പേര് പരാമര്‍ശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിരണ്‍ രാജ് പറഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയില്‍ സുരേഷ് ഗോപിക്ക് ഇടപെടുന്നതില്‍ പരിധിയുണ്ട്. റിവ്യൂ കമ്മിറ്റി വ്യാഴാഴ്ച്ച വീണ്ടും സിനിമ കാണും. അതിന് ശേഷമുള്ള തീരുമാനത്തിനായി കാത്തിരിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍. പേര് മാറ്റണം എന്നത് വാക്കാല്‍ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് ഹൈകോടതിയെ സമീപിച്ചു .

കേസില്‍ നിര്‍മ്മാതാക്കളുടെ സംഘടനയും കക്ഷി ചേരുമെന്നും വേണ്ടി വന്നാല്‍ മറ്റ് സംഘടനകളുമായി ചേര്‍ന്ന് സമരത്തിലേക്ക് കടക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.രാഗേഷ് 24 നോട് പറഞ്ഞു. ജാനകി എന്ന പേര് മാറ്റാന്‍ ഉദേശിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജാനകി എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം.പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments