Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഗസ്സയിൽ വെടിനിർത്തൽ സംബന്ധിച്ച്​ നിർണായക പുരോഗതിയുള്ളതായി യ​ ട്രംപ്

ഗസ്സയിൽ വെടിനിർത്തൽ സംബന്ധിച്ച്​ നിർണായക പുരോഗതിയുള്ളതായി യ​ ട്രംപ്

ന്യൂയോര്‍ക്ക്: ഗസ്സയിൽ വെടിനിർത്തൽ സംബന്ധിച്ച്​ നിർണായക പുരോഗതിയുള്ളതായി യു.എസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​ പറഞു. ഗസ്സയിൽ യുദ്ധവിരാമം ആസന്നമാണെന്ന്​ തന്‍റെ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ്​ അറിയിച്ചതായും ട്രംപ്​ പ്രതികരിച്ചു.

നാറ്റോ ഉച്ചകോടിക്ക്​ മുമ്പ്​ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്‍റ്​. ഗസ്സയിൽ വെടിനിർത്തലിനായി ഇരു വിഭാഗവുമായി ചർച്ച തുടരുമെന്ന്​ മധ്യസ്ഥ രാജ്യമായ ഖത്തറും വ്യക്​തമാക്കി. മധ്യസ്ഥ രാജ്യങ്ങളുമായി ചർച്ച തുടരുന്നതായി ഹമാസും പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചർച്ച കൂടുതൽ മുന്നോട്ടു പോയതായും ഹമാസ്​ വൃത്തങ്ങൾ അറിയിച്ചു. അതേസമയം വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments