Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇറാനുമായി ആണവ കരാറിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്

ഇറാനുമായി ആണവ കരാറിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്

റിയാദ്: ഇറാനുമായി ആണവ കരാറിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾക്കുള്ള ശ്രമം യുഎസ് സജീവമാക്കിയിട്ടുണ്ട്. ഇതിനിടെ ആണവ ആശങ്കകൾക്ക് പരിഹാരം കാണമെന്ന് വിവിധ ഗൾഫ് രാഷ്ട്രങ്ങൾ ആവർത്തിച്ചു.

അതേസമയം, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം റദ്ദാക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. ഇനി സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകാരവും നൽകിയാൽ തീരുമാനം പ്രാബല്യത്തിലാകും. ഉത്തരവ് നടപ്പാക്കും മുന്നേ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് മുന്നിൽ ഇറാൻ ഉപാധികൾ വെക്കും. അംഗീകരിച്ചില്ലെങ്കിൽ സഹകരിക്കാതെ പോകാനാണ് ഇറാന്റെ നീക്കം. ഇതോടെ ഇറാന്റെ ആണവ പദ്ധതി ആർക്കും മനസ്സിലാക്കാനാകില്ല. ഇത് ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾക്കും കാരണമായേക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments