Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപതിനഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി

പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി

പത്തനംതിട്ട: പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. ജൂണ്‍ മാസം 26-ആം തീയതി രാത്രി 7 മണിക്ക് അടൂർ പഴകുളം ഭാഗത്ത് നിന്നും അടൂർ പഴകുളം സ്വദേശി പൊന്മാന കിഴക്കേതില്‍ വീട്ടില്‍ 32 വയസുള്ള ലൈജു എന്നയാളെ പ്രതിയാക്കി അടൂര്‍ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. അൻഷാദും പാർട്ടിയും ചേര്‍ന്ന് കേസ് എടുത്തിട്ടുള്ളതും ടി ലൈജു വിനെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.

പഴകുളം ഭാഗത്ത് രാത്രി സമയങ്ങളിൽ ടി ലൈജു മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതു പ്രകാരം ടിയാനെ കുറച്ചുദിവസമായി അടൂർ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇപ്രകാരം നടത്തിയ പരിശോധനയിലാണ് ടിയാനെ പിടികൂടിയത്. ടിയാനെ പ്രതിയാക്കി ഒരു മയക്കുമരുന്ന് കേസ് അടൂര്‍ എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ടിയാൻ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ്. ടിയാനെതിരെ നിരവധി കഞ്ചാവ് കേസുകൾ പത്തനംതിട്ട ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ കെ. അബിമോൻ, കെ.റെജി, പ്രിവന്റീവ് ഓഫീസർ ഹരിഹരനുണ്ണി, സിവിൽ എക്സൈസ് ഓഫീസർമാരായ ജയശങ്കർ, ദീപക്, കിരൺ എന്നിവർ എന്നിവർ ടീമിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments